×

കാലമിനിയുമുരുളും..വിഷു വരും വര്‍ഷം വരും, തിരുവോണം വരും. പിന്നെയൊരോ തളിരിനും, പൂ വരും കായ്‌ വരും. അപ്പോഴാരെന്നും’ആരെന്നും’ആര്‍ക്കറിയാം..-വീണ്ടും ട്രോളുമായി എംഎം മണി

കൊച്ചി: കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങിയപ്പോഴും വയനാടും വടകരയും ഇടംപിടിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ട്രോളുമായി വൈദ്യുതി മന്ത്രി എംഎം മണി. ഇത്തവണ മലയാളത്തിന്റെ പ്രിയ കവി എന്‍എന്‍ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ വരികളാണ് ട്രോളിനായി മണിയാശാന്‍ ഉപയോഗിച്ചത്.

കാലമിനിയുമുരുളും..വിഷു വരും വര്‍ഷം വരും, തിരുവോണം വരും. പിന്നെയൊരോതളിരിനും, പൂ വരും കായ്‌വരും. അപ്പോഴാരെന്നും’ആരെന്നും’ ആര്‍ക്കറിയാം..(വയനാടിനെയും വടകരെയും കുറിച്ചല്ല) എന്നാണ് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇത് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒളിയമ്ബ് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാതലത്തില്‍ ടി സിദ്ദിഖിനെ ട്രോളാന്‍ നടന്‍ സിദ്ദിഖിന്റെ ഡയലോഗ് കൂട്ടുപിടിച്ച്‌ എംഎം മണി പോസ്റ്റ് ചെയ്ത ട്രോള്‍ വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു.

നിഴല്‍ പോലെ കൂടെ നടന്നതല്ലേ ഞാന്‍ എന്നിട്ടും അച്ചായാ…ലേലം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് നടന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം വൈകാരികമായി പറയുന്ന ഡയലോഗാണ് മണി പോസ്റ്റ് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top