×

എല്ലാവരും വെള്ള ഷര്‍ട്ട്- സുരേന്ദ്രന്‍ കറുത്ത ഷര്‍ട്ടിട്ട് പ്രചരണത്തില്‍ – ശരണം വിളികളുമായി എതിരേറ്റ് അണികളും

പത്തനംതിട്ട: കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്ബോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ..സുരേന്ദ്രനെ കുറിച്ചാണ്. കേരളത്തില്‍ ബി..ജെ..പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന സ്‌റ്റാര്‍ കാന്‍ഡിഡേറ്റാണ് സുരേന്ദ്രന്‍.. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി..ജെ..പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.. കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും ആവേശഭരിതരാവുകയായിരുന്നു..

സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.. താടി വളര്‍ത്തി കറുപ്പ് ഷര്‍ട്ടണിഞ്ഞ് തന്നെയാണ് സുരേന്ദ്രന്‍ എല്ലായിടത്തും പ്രചരണത്തിനെത്തുന്നത്..ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി..ജെ..പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളില്‍ കൂടുതല്‍ ആവേശം ചെലുത്തുന്നുണ്ട്.. ശബരിമല സമരനായകനെന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചരണം..

ഈ വീരപരിവേഷവുമായി സുരേന്ദ്രനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശം തന്നെയാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്.. സ്ഥാനാര്‍ത്ഥിയായി തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴും വേഷം കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു. സ്വീകരണത്തിനിടെ പ്രവര്‍ത്തകരുടെ ശരണംവിളി ഉയര്‍ന്നു. ഇന്നലെ കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയില്‍ പങ്കെടുത്തപ്പോഴും കറുപ്പ് ഷര്‍ട്ടാണ് ധരിച്ചത്. ഇവിടങ്ങളിലും ശരണംവിളി ഉയര്‍ന്നു..

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന കെ.സുരേന്ദ്രന്‍ വന്നതോടെ ശക്തമായ ത്രകോണപ്പോരിനാണ് പത്തനംതിട്ടയില്‍ കളം ഒരുങ്ങുന്നത്. സ്ഥാനാര്‍ത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച്‌ എല്‍.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനാേടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top