×

കെ.എം.മാണിയുടെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍

 

പാലാ: പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി തോമസ ്ചാഴികാടന്‍ പാലായിലെ വസതിയിലെത്തി. വൈകിട്ട് ആറോടെ വീട്ടിലെത്തിയ തോമസ് ചാഴികാടനെ പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോയും നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അരമണിക്കൂറോളം മാണിയുമായി ചര്‍ച്ചകള്‍ നടത്തി. തനിക്ക് രാഷ്ട്രീയ ജന്മം നല്‍കിയത് കെ.എം.മാണിയാണന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു. യു.ഡി.എഫ്.ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. പി.ജെ.ജോസഫിനെ ഉടന്‍ നേരില്‍ കാണും. യു.ഡി.എഫ്.നേതാക്കളുമായി സംസാരിച്ചു. വിജയം ഉറപ്പാണന്നും അദേഹം പറഞ്ഞു. 28 വര്‍ഷമായുള്ള പൊതുപ്രവര്‍ത്തന ജീവിതം ജനങ്ങള്‍ക്കറിയാമെന്നും അദേഹം പറഞ്ഞു. പാര്‍്ട്ടിയില്‍ അഭിപ്രായഭിന്നതകളില്ലന്ന് കെ.എം.മാണി പറഞ്ഞു. എല്ലാവരുടെയും പിന്തുണ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്കുണ്ടന്നും തോമസ് ചാഴികാടന്‍ വന്‍ വിജയം നേടുമെന്നും അദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top