×

2014 ല്‍ രണ്ട് സീറ്റ് ചോദിക്കാത്തതിന് കാരണം ഇതെന്ന് ജോസഫ് ഗ്രൂപ്പ് – ആലുവായിലും അലസും; അടുത്തത് ഡല്‍ഹിയില്‍

 

തൊടുപുഴ: 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് രണ്ട് ലോക്‌സഭാ സീറ്റ് ചോദിച്ചിരുന്നുവെങ്കില്‍ ലഭിച്ചേനെയെന്ന് രാഷ്ടീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യദിനം തന്നെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിട്ട് രണ്ട് തവണ തിരുവനന്തപുരത്തും കൊച്ചിയിലും യുഡിഎഫ് യോഗം ചേര്‍ന്നിട്ട് കേരള കോണ്‍ഗ്രസിനെ മെരുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

ജനാധിപത്യകേരള കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ്
ചോദിക്കുന്നത് ഇങ്ങനെ

അതിനിടയ്ക്ക് ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം മാണിഗ്രൂപ്പില്‍ ഉണ്ടായിരുന്ന സമയത്ത് എന്തുകൊണ്ടാണ് സീറ്റ് ക്ലെയിം ചെയ്യാത്തതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ പി സി ജോസഫ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ചോദിച്ചു. അന്ന് പി സി ജോര്‍ജിനെ ഇറക്കി മാണിയും ജോസഫും രണ്ടാം സീറ്റ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അന്ന് ഫ്രാന്‍സീസ് ജോര്‍ജിന് ലോക്‌സഭാ സീറ്റ് വളരെ എളുപ്പത്തില്‍ ലഭിക്കുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എഇപ്പോള്‍ മാണി ഗ്രൂപ്പില്‍ നിന്നും നാലോളം മുന്‍ എംഎല്‍എമാരും രണ്ട് മുന്‍ എം പിമാരും അടങ്ങുന്ന ഒരു പ്രബല വിഭാഗം മാണിയെ ഉപേക്ഷിച്ച് പോന്നിരുന്നു. അവര്‍ നാലിടത്ത് കഴിഞ്ഞ നിയസഭാ ഇലക്ഷനില്‍ മല്‍സരിച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മാസം മുതല്‍ അവര്‍ എല്‍ഡിഎഫിലെ ഘടക കക്ഷിയായി മാറിയിരിക്കുകയാണ്. അവര്‍ക്കും ഒരു സീറ്റ് മോഹവുമായിട്ടാണ് നടക്കുന്നത്. എവിടെ സീറ്റ് തന്നാലും ഫ്രാന്‍സീസ് ജോര്‍ജ്ജ് മല്‍സരിക്കുമെന്നും അത് വേണമെങ്കില്‍ പി ജെ ജോസഫിനെതിരെ വേണമെങ്കിലും മല്‍സരിക്കുമെന്നും പി സി ജോസഫ് വ്യക്തമാക്കിയിരുന്നു.

Image result for P T thomas with p j joseph

Related image

2014 ല്‍ രണ്ടാം സീറ്റ് ജോസഫ് വിഭാഗം
ചോദിക്കാത്തതിന് കാരണം ഇതൊക്കെ

2010 ലാണ് മാണിയും ജോസഫും ലയിക്കുന്നത്. അപ്പോള്‍ പി ജെ ജോസഫ് തൊടുപുഴ എംഎല്‍എ ആയിരുന്നു. ഉണ്ടായിരുന്ന മന്ത്രിസ്ഥാനം രാജിവച്ചാണ് മൂന്ന് എംഎല്‍എമാരുമായി പി ജെ ജോസഫ് മാണിയുടെ കൂടെ കൂടുന്നത്. അപ്പോള്‍ ഇടുക്കിയില്‍ പി ടി തോമസായിരുന്നു സ്ഥാനാര്‍ത്ഥി. പി ജെയുടെ യുഡിഎഫിലേക്കുള്ള വരവിനെ പി ടി തോമസ് ഏറെ പിന്തുണച്ചിരുന്നു. മാത്രമല്ല 2011 ല്‍ തൊടുപുഴ സീറ്റ് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നതും ജയിച്ചിരുന്നതുമായ സീറ്റാണ്. 2011 ല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം പി ജെയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഏറെ മോശം പ്രകടനമാണ് നടത്തിയിരുന്നത്. അക്കാലത്തെ ഡിസിസി പ്രസിഡന്റും കൂട്ടരും റോഷിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിചിരുന്നുവെങ്കിലും ജോസഫിന് വേണ്ടി ഒട്ടും പ്രവര്‍ത്തിച്ചില്ല.

Related image
കാരണം തൊടുപുഴയില്‍ കാലങ്ങളായി സിപിഎം, സിപിഐ നേതാക്കളുമായിട്ടായിരുന്നു പി ജെ ജോസഫിന്റെ ചങ്ങാത്തം. അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറെ നീരസമുണ്ടായിരുന്നു. കൂടാതെ കൈപ്പത്തി സീറ്റ് വിട്ടുകൊടുത്തതിലുള്ള അനിഷ്ടവും കാരണമായിരുന്നു

Related image Image result for P T thomas with p j joseph

Image result for pj with joseph

പി ടി തോമസ്- പി ജെ ജോസഫ് അച്ചുതണ്ട്

എന്നാല്‍ പി ടി തോമസ് എം പി ഇരു കൈ സഹായവുമായി പി ജെയോടൊപ്പം എല്ലാ പ്രചരണ രംഗത്തും സജീവമായിരുന്നു. ഇത് പി ജെ ജോസഫിന് പി ടി തോമസിനോടുള്ള സ്‌നേഹം വര്‍ധിക്കുന്നതിന് കാറണമായി. അതിനിടയ്ക്ക് പി ടി തോമസിന്റെ സിറ്റിംഗ് സീറ്റ് ഫ്രാന്‍സീസ് ജോര്‍ജിന് വേണ്ടി അവകാശഫ്‌പെടാന്‍ ജോസഫിന് സാധിച്ചില്ല. ആ രീതിയല്‍ പി ജെ ജോസഫും പി ടി തോമസും തമ്മില്‍ ഏറെ അടുത്ത സമ്പര്‍ക്കത്തിലായിരുന്നു.

Related image

എന്നാല്‍ അവസാന നിമിഷം പി ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കത്തതില്‍ ജോസഫ് ഏറെ ഖിന്നനായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയായി പി ടി തോമസ് മാറപ്പെടുകയും ഡീന്‍ കുര്യാക്കോസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തു. മാത്രമല്ല സീറ്റ് നിഷേധിച്ചുവെന്ന് മാത്രമല്ല പി ടിയെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ യാതൊരു പ്രവര്‍ത്തനം നടത്തരുതെന്ന് കെ പി സിസി പ്രസിഡന്റ് പി ടി തോമസിനെ വിലക്കിയിരുന്നു.

Image result for pj with joseph

ഒടുവില്‍ ജോയ്‌സ് ജോര്‍ജിനോട് ഡീന്‍ കുര്യാക്കോസ് അടിയറവ് പറയുകയാണ് ചെയ്തത്. കൂടാതെ ജോയ്‌സിന്റെ വരവോടെ ഒരു വിഭാഗം ക്രൈസ്തവ വിഭാഗം സിപിഎമ്മിനോടും എല്‍ഡിഎഫിനോടും മൃദുസമീപനം കൈക്കൊണ്ടിരുന്നു. അതൊക്കെ എം എം മണിയുടേയും വിജയത്തിന് ഏറെ സഹായം നല്‍കി. ജോയ്‌സ് ഇപ്പോള്‍ പ്രചരണ രംഗത്ത് ഏറെ മുന്നിലായിരിക്കുകയാണ്. ഇടുക്കിയില്‍ ജോയ്‌സ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Image result for p j joseph family photos

അന്ന് ചാലക്കുടി അവകാശപ്പെടാത്തത് കാരണം ഇതൊക്കെ
കൂടാതെ ഇപ്പോള്‍ ജോസഫ് ചോദിക്കുന്ന ചാലക്കുടി സീറ്റും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു. അതും ചോദിക്കുന്നതിലുള്ള അനൗചിത്യമാണ് പി ജെ ജോസഫിനെ പിന്നോട്ട് വലിച്ചിച്ചത്

Image result for p j joseph family photos

സാഹചര്യങ്ങള്‍ മാറി മറഞ്ഞു
വീരേന്ദ്രകുമാര്‍ മുന്നണി വിട്ടതോടെ പാലക്കാട് സീറ്റ് ഒഴിവായി. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പാലക്കാട് സീറ്റ് ഇപ്പോള്‍ കൂടുതലായി ലഭിച്ചിട്ടുണ്ട്. ഇടുക്കിയും ചാലക്കുടിയും എല്‍ഡിഎഫിന്റെ കയ്യിലാണ്. ഇത് വാങ്ങിയെടുക്കാന്‍ ജോസഫിന് സാധിക്കുമെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും ബലവും

ആലുവായിലെ ചര്‍ച്ചയിലും തീരുമാകില്ല
അടുത്ത ചര്‍ച്ച ഡല്‍ഹിയില്‍ ?

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top