×

മാണിയുടെ വീട്ടിലിരുന്ന് വിയോജിപ്പ് പറയാനാകാതെ ജോസഫ് ഗ്രൂപ്പ് വെട്ടില്‍ – ഇന്നും പ്രഖ്യാപിക്കില്ല – നാളത്തെ യോഗം ഹോട്ടലില്‍

പലര്‍ക്കും ആശ കൊടുത്തു. എന്നിട്ട് ഇപ്പോള്‍ തങ്ങളെ ചതിക്കുകയാണോയെന്ന് പ്രിന്‍സും തോമസ് ചാഴികാടനും. മാണിയുടെ സ്വന്തം വസതിയിലിരുന്ന് ജോസഫിനെ പിന്തുണയ്ക്കാനാകാതെ ജോസഫ് ഗ്രൂപ്പ് നേതൃത്വവും വെട്ടിലായി. ജോസ് കെ മാണിയാണ് ഓരോരുത്തര്‍ക്കും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കുന്നത്. ആദ്യം പ്രിന്‍സ് ലൂക്കോസ് ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. പിന്നീട് സ്റ്റീഫനും തോമസ് ചാഴികാടനും ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും തീരുമാനം തിരുത്തിയില്ലെങ്കില്‍ രാജി ഭീഷണി വരെ മുഴക്കിയിരിക്കുകയാണ്.

ഫ്രാന്‍സീസ് ജോര്‍ജ്ജ വിഭാഗം ഏറെ സന്തോഷത്തിലാണ്. അവിടുത്തെ അടി തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം നേതാവി് പി സി ജോസഫ് പറഞ്ഞത്. വടി വെട്ടാന്‍ പോയിട്ടേയുള്ളൂവെന്നും പി സി ജോസഫ് പറഞ്ഞു. ഇതില്‍ പ്രിന്‍സും ചാഴികാടനും എല്ലാ പരസ്യപ്രചരണത്തിനുള്ള സാധനങ്ങളും തയ്യാറാക്കി ഡിസൈന്‍ ചെയ്ത് വച്ചിരിക്കുകയാണെന്നും അവ യോഗത്തില്‍ കാണിച്ച് കൊടുക്കുകയും ചെയ്തു.

ഒരു എംഎല്‍എ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാവുന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന വിയോജിപ്പ്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും എംഎല്‍എമാരെ നിര്‍ത്തുന്ന സ്ഥിതിക്ക് ഇതില്‍ പ്രത്യേകതയൊന്നുമില്ലെന്നും ജോസഫ് വിഭാഗം പറയുന്നുണ്ടെങ്കിലും ആള്‍ബലത്തില്‍ കമ്മിറ്റിയില്‍ ഇവര്‍ ഇല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top