×

ഗ്രാമജ്യോതി ന്യൂസ്- രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണി എന്ത് ചെയ്യും? അപ്പോള്‍ ചെയര്‍മാനാക്കാമെന്ന് ജോസഫ് വിഭാഗം

രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണിയ്ക്ക് പ്രത്യേക റോളുണ്ടാകില്ല. അതാണ് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. നിഷ ജോസ് കെ മാണിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു മാണിയുടെ ആദ്യ നിലപാട്. ജോസഫ് വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് താന്‍ സ്ഥാനാര്‍ത്ഥിയല്ലെന്നും ‘ചുണക്കുട്ടന്‍മാര്‍’ വേറെയുണ്ടെന്നും നിഷ പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. ഊതി കാച്ചിയ സ്ഥാനാര്‍ത്ഥിയുണ്ടെന്നാണ് ചെയര്‍മാന്‍ കെ എം മാണി പറഞ്ഞത്. പി ജെ ജോസഫ് ഡെല്‍ഹി മോഹവുമായി വരുമെന്ന് യാതൊരു പ്രതീക്ഷയും പിതാവിനും പുത്രനും ഉണ്ടായിരുന്നില്ല. അതാണ് കാര്യങ്ങള്‍ എല്ലാം മാറ്റി മറിച്ചത്. നാളെ പാലായിലെ വസതിയില്‍ കൂടാമെന്നാണ് മാണി പറഞ്ഞിരിക്കുന്നത്. രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. വൈകിട്ട് അഞ്ച് മണിയോടെ പി ജെ ജോസഫിന്റെ പേര് പ്രഖ്യാപിക്കും. അതിന് മുമ്പ് ചില ഉറപ്പുകളം ധാരണകളും ഉണ്ടാക്കാനാണ് ജോസ് കെ മാണിയുടെ താല്‍പര്യം. എന്നാല്‍ യാതൊരു ധാരണകളും ഉറപ്പുകളും ഈ സാഹചര്യത്തില്‍ ഉണ്ടാക്കേണ്ടതില്ലായെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. മാണി സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ ജോസഫ് സ്ഥാനാര്‍ത്ഥി. അത്ര തന്നെയെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. അല്ലാതെ ഇതിന്റെ മറ്റ് വിട്ടുവീഴ്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ പറയുന്നു.

 

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള ജോസഫിന്റെ അവകാശവാദത്തിന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വഴങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. ഇതോടെയാണ് ഏക സീറ്റായ കോട്ടയത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി തര്‍ക്കം ശക്തമായത്. മുതിര്‍ന്ന നേതാവും വര്‍ക്കിങ് ചെയര്‍മാനുമായ പിജെ ജോസഫ് പരസ്യമായിത്തന്നെ സീറ്റിന് അവകാശവാദമുന്നയിച്ചു. നാളെയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി നേതൃയോഗം ചേരുന്നത്.

ഏക സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനോട് കെഎം മാണിക്കും മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിക്കും താല്‍പ്പര്യമില്ല. എന്നാല്‍ കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ ജോസഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുളളത് എന്നാണ് അറിയുന്നത്. കോണ്‍ഗ്രസും ജോസഫിനു സീറ്റു നല്‍കുന്നതിനെ അനുകൂലിക്കുന്നുണ്ട്.

യുഡിഎഫില്‍നിന്നു വിട്ടുനിന്ന കാലത്ത് കെഎം മാണിയും ജോസ് കെ മാണിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ജോസഫിനോട് ഇത്തരമൊരു എതിര്‍പ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വിഎന്‍ വാസവനെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കിയത് എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. വാസവനെ നേരിടാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കള്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top