×

ഒന്നര മണിക്കൂര്‍ വെട്ടിക്കുറച്ചു- പകല്‍ 10 നും 4 നും മധ്യേ ഇനി ആനയെ എഴുന്നള്ളിക്കരുത് – നിയമ നടപടി

തൃ​ശൂ​ര്‍: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ രാ​വി​ലെ 10നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ലു​ള്ള ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ പൂ​ര്‍​ണ​മാ​യും വി​ല​ക്കി വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. രാ​വി​ലെ 10നും ​വൈ​കീ​ട്ട്​ മൂ​ന്ന​ര​ക്കും ഇ​ട​യി​ല്‍ എ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ പാ​ടി​ല്ലെ​ന്ന മു​ന്‍ ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​ത്തു​ന്ന​തും ലോ​റി​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​തും ചൂ​ടി​ന് മാ​റ്റം വ​രു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ന ഉ​ട​മ​ക​ളെ​യും ഉ​ത്സ​വ സം​ഘാ​ട​ക​രെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കാ​നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കാ​നും ഉ​ത്ത​ര​വ്​ നി​ര്‍​ദേ​ശി​ക്കു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ എ​ഴു​പ​തോ​ളം ആ​ന​ക​ളാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്. ആ​റ്​ പേ​ര്‍ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചു. ചൂ​ടും വി​ശ്ര​മ​മി​ല്ലാ​ത്ത എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​മാ​ണ് ആ​ന​യെ അ​ക്ര​മ​കാ​രി​യാ​ക്കു​ന്ന​തെ​ന്ന്​ ആ​ന വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top