×

സീറ്റ് തട്ടിത്തെറിപ്പിക്കപ്പെട്ടയുടന്‍ വാഴയ്ക്കന്റെ പോസ്റ്റ്‌: ‘പ്രിയ അനുജന്‍ ഡീനിന് ആശംസകള്‍’,

സോഷ്യല്‍ മീഡിയയില്‍ താരമായത് ഇതിന് നേരെ വിരുദ്ധമായി പ്രവര്‍ത്തിച്ച് അവസാന നിമിഷം ഇടുക്കിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു. പരിഭവത്തിന്റെ ഒരു വാക്കുപോലും ഇല്ലാതെയായിരുന്നു കുറിപ്പ്.

ഇടുക്കിയില്‍ അവസാനം വരെ ഉറപ്പിച്ച പേര് ജോസഫ് വാഴയ്ക്കന്റെതായിരുന്നു. അവസാന നിമിഷം രാഹുല്‍ ഗാന്ധി ഇടപെട്ടതോടെ ഇവിടെ ഡീന്‍ കുര്യാക്കോസ് സീറ്റുറപ്പിച്ചു. എന്നാല്‍ ഒരുവാക്ക് പോലും മറുത്തു പറയാതെ ‘പ്രിയപ്പെട്ട അനുജന്‍ ഡീന്‍ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ‘ആശംസകള്‍’ എന്ന് പറഞ്ഞു ഫെയ്സ്ബുക്ക് പോസ്റ്റിട്ട വാഴയ്ക്കന്‍ എന്തുകൊണ്ട് തലേദിവസം വിജയിക്കണം എന്നത് അക്കമിട്ട് നിരത്തി.

തലേദിവസം കെ വി തോമസിന്റെ പ്രതികരണം കേട്ട് തരിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതോടെ വാഴയ്ക്കന്റെ പോസ്റ്റ്‌ ഏറ്റെടുത്തു. തഴക്കവും പഴക്കവുമല്ല, അന്തസും വിവേകവുമാണ് നേതാവിന്റെ ഗുണങ്ങളെന്ന്‍ വാഴയ്ക്കന് പ്രവര്‍ത്തകരുടെ പ്രശംസയും. താങ്കളാണ് ശരിയായ കോണ്‍ഗ്രസ് എന്നാണ് പ്രവര്‍ത്തകര്‍ അഭിനന്ദിച്ചത് !

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top