×

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്തു. ബിജെപി നേതാവ് കെ പി പ്രകാശ് ബാബുവിനെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.
യുവതീപ്രവേശനത്തിനെതിരായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ കേസില്‍ പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുളളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

യുവതീ പ്രവേശനത്തിന് എതിരെ ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് പ്രകാശ് ബാബു അക്രമിച്ചത്. ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്.

കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രകാശ് ബാബു വേദി പങ്കിട്ടത് വിവാദമയാരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെപി പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top