×

അണ്ണാ ഡി.എം.കെ 20 സീറ്റില്‍ ,​ പി.എം.കെ 7,​ ബി.ജെ.പിക്ക് 5

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി മത്സരിക്കുന്ന ലോക്‌സഭാ സീറ്റുകള്‍ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ 20 സീറ്റുകളില്‍ മത്സരിക്കും.സൗത്ത് ചെന്നൈ, കാഞ്ചീപുരം, കരൂര്‍, ഈറോഡ്, തിരുവണ്ണാമലൈ, സേലം, നാമക്കല്‍, തിരുപ്പൂര്‍, നീലഗിരി, പൊള്ളാച്ചി, കൃഷ്ണഗിരി, അരണി, പേരാമ്ബലൂര്‍, ചിദംബരം, നാഗപട്ടണം, മയിലാടുതുറൈ, മധുര, തേനി, തിരുവള്ളൂര്‍, തിരുനെല്‍വേലി മണ്ഡലങ്ങളാണ് പട്ടികയില്‍

ചെന്നൈ സെന്‍ട്രല്‍, ധര്‍മപുരി, ആര്‍ക്കോണം, വെള്ളിയൂര്‍പുരം, ദിണ്ടിഗല്‍, ശ്രീപെരുമ്ബത്തൂര്‍, കൂടല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ പട്ടാളി മക്കള്‍ കക്ഷി മത്സരിക്കും. അഞ്ചു സീറ്റുകള്‍ ലഭിച്ച ബി.ജെ.പി കന്യാകുമാരി, ശിവഗംഗ, കോയമ്ബത്തൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളില്‍ മത്സരിക്കും

വിരുദുനഗര്‍, കല്ലാകുറിച്ചി, തിരുച്ചി, ചെന്നൈ നോര്‍ത്ത്, മണ്ഡലങ്ങള്‍ ഡി.എം.ഡി.കെയ്ക്കും പുതുച്ചേരി മണ്ഡലം എന്‍.ആര്‍.കോണ്‍ഗ്രസിനും നല്‍കി.വെല്ലൂരില്‍ പുതിയനീതി കക്ഷിയും തഞ്ചാവൂരില്‍ തമിഴ് മാനില കോണ്‍ഗ്രസുമാണ് മത്സരിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top