×

അനില്‍ തറനിലം അല്ല; എം സി മാത്യുവിനെ തോല്‍പ്പിച്ച ബിജു കൃഷ്ണന്‍ ഇടുക്കിയില്‍ NDA സ്ഥാനാര്‍ത്ഥി

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ബിജു കൃഷ്ണന്‍ തന്നെ. തൊടുപുഴ മണക്കാട് സ്വദേശിയായ ബി ജു കൃഷ്ണന്‍ തിരഞ്ഞെടുപ്പ് രംഗങ്ങളില്‍ മിന്നും പ്രകടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.

19 വര്‍ഷം മുമ്പ് യുഡിഎഫില്‍ നിന്നും   ജില്ലാ പഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. അന്ന് എതിരാളിയായിരുന്നത് തൊടുപുഴയിലെ പ്രമുഖ സിപിഎം നേതാവായിരുന്ന എം സി മാത്യുവായിരുന്നു.

എം സി മാത്യുവിനെ തോല്‍പ്പിച്ചതും അദ്ദേഹത്തെ പരിഗണിക്കാന്‍ ഒരു കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയവും കര്‍ഷക പ്രശ്‌നങ്ങളുമായി തിരഞ്ഞെടുപ്പ് രംഗം കയ്യടക്കാനാണ് ബിജുവിന്റെ നീക്കം. ബിജെപി നേതൃത്വത്തിനും ഏറെ സ്വീകാര്യനാണ് ബിജു കൃഷ്ണന്‍. അവരോടും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് അന്തിമ ലിസ്റ്റിന് തുഷാര്‍ വെള്ളാപ്പള്ളി രൂപം നല്‍കിയത്. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പേര് പ്രസിദ്ധീകരിക്കും.

കൂടാതെ തൊടുപുഴ എസ് എന്‍ഡിപി യൂണിയന്റെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. ബിജുവിന്റെ പ്രവര്‍ത്തന കാലത്താണ് യൂണിയന്‍ പ്രവര്‍്ത്തനം ഏറെ മുന്നോട്ട് പോയതെന്ന് പറയപ്പെടുന്നു.

കാലങ്ങളായി തുഷാറും വെള്ളാപ്പള്ളിയുമായി ഏറെ കുടുംബ ബന്ധങ്ങളും അടുപ്പമുള്ള വ്യക്തിയാണ് ബിജു കൃഷ്ണന്‍. ഭാര്യയും ഏക മകനുമാണ്. ഭാര്യ സ്‌കൂള്‍ ടീച്ചറാണ്

ഗൗരിയമ്മയുടെ പാര്‍ട്ടിയായിരുന്ന ജെഎസ് എസിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ബിഡിജെഎസ് പ്രവര്‍ത്തകനാണ്.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top