×

സ്ഥാനാര്‍ത്ഥിക്കെതിരെ പടയൊരുക്കം; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധം ശക്തം

തൊടുപുഴയില്‍ ഇ്ന്നലെ ചേര്‍ന്ന അടിയന്തിര ബിഡിജെഎസ് യോഗം ബിജു കൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ് ഏറ്റവും ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം വിയോജിപ്പ് രേഖപ്പെടുത്തി. എത്രയോ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇടുക്കിയല്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്തരം തീരുമാനത്തിലെത്താന്‍ കാരണമെന്ന് വിവിധ മണ്ഡലം കമ്മിറ്റി കള്‍ ചോദിച്ചു.

ഇന്നലെ തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നേതൃയോഗത്തിലാണ് എന്ത് മാനദണ്ഡത്തിലിലാണ് ബിജു കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ചോദിച്ചു. ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വിയര്‍ക്കുകയായിരുന്നു.

പത്ത് ദിവസം മുമ്പ് ഒരു ടീം സര്‍വ്വേ നടത്തിയിരുന്നുവെന്നും ബിജു കൃഷ്ണന്‍ നേരത്തെ തൊടുപുഴ യൂണിയന്‍ സെക്രട്ടറിയായിരുന്നുവെന്നതും ജില്ലാ പഞ്ചായത്തംഗം ആയിരുന്നതും മറ്റുമാണ് മാനദണ്ഡമായി തിരഞ്ഞെടുത്തത്.

അനില്‍ തറനിലം, ബിജു മാധവനോ അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മല്‍സരിപ്പിക്കാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണമെന്നും ജില്ലാ കമ്മിറ്റി ഒന്നടങ്കം സംസ്ഥാന പ്രതിനിധികളെ അറിയിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ ബിഡിജെഎസ് സ്ഥാനാര്ത്ഥികളെ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top