×

തുഷാര്‍ മല്‍സരിക്കണമെന്ന് അമിത് ഷാ ; രാജി വച്ചിട്ടുമതിയെന്ന് വെള്ളാപ്പള്ളി ; തുഷാര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫണ്ട് 10 കോടി ഇല്ല

തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നു തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസില്‍ പിളര്‍പ്പുണ്ടായെന്ന പ്രചാരണം തെറ്റാണെന്നും തുഷാര്‍ പറഞ്ഞു.അതേസമയം തുഷാര്‍ മത്സരിക്കുന്നെങ്കില്‍ എസ്്‌എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നും മറ്റു സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ ഇത് പ്രതിഫലിക്കുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും അഞ്ചു സീറ്റ് ഉണ്ടാകുമെന്നും ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്ന് ബിഡിജെഎസിനു ലഭിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു. കഴിനിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ബിഡിജെഎസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെളളാപ്പളളി പറഞ്ഞു.

ബിഡിജെഎസില്‍ പിളര്‍പ്പുണ്ടായെന്ന പ്രചാരണം തെറ്റാണെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. സാമ്ബത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മാറ്റി നിര്‍ത്തുകയും മാസങ്ങള്‍ക്ക് മുന്‍പ് പുറത്താക്കുകയും ചെയ്തയാളാണ് ചിലരെക്കൂട്ടി യോഗം ചേര്‍ന്ന് പാര്‍ട്ടി പിളര്‍ന്നുവെന്ന് പ്രചാരണം നടത്തിയത്. ബിഡിജെഎസ് എസ്‌എന്‍ഡിപി യോഗത്തിന്റെ പോഷകസംഘടനയല്ല. എസ്‌എന്‍ഡിപി യോഗം കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

തുഷാര്‍ മല്‍സരിക്കണമെന്ന് അമിത് ഷാ
രാജി വച്ചിട്ടുമതിയെന്ന് വെള്ളാപ്പള്ളി

തുഷാര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫണ്ട് 10 കോടി ഇല്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top