×

പൊരി വെയിലത്ത് ബംഗാളിയെക്കൊണ്ട് തേപ്പ് പണി – ലേബര്‍ ഓഫീസര്‍ ബെന്നി ഇടപെട്ട്നിര്‍ത്തിച്ചു – ശ്രദ്ധില്‍ പെടുത്തിയത് മാധ്യമ പ്രവര്‍ത്തകന്‍

തൊടുപുഴ:  കടുത്ത ചൂടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ജോലിസമയത്തിന്‍റെ പുനക്രമീകരണം ജലരേഖയാകുന്നു. പകല്‍ 11മണി മുതല്‍ മൂന്നു മണിവരെ വെയിലത്ത് ജോലിചെയ്യരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പലരും കണക്കിലെടുക്കുന്നില്ല.

തൊടുപുഴ കെ കെ ആര്‍ ജംങ്ഷനില്‍ ഉച്ചക്ക് പന്ത്രണ്ടര മണിക്ക് കെട്ടിടനിര്‍മ്മാണജോലി ചെയ്തുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ബെന്നി ഇടപെട്ട് താഴെയിറക്കി ജോലി നിര്‍ത്തിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനാണ് സംഭവം എ എല്‍ ഓ യുടെ ശ്രദ്ധയില്‍ പെടുത്തിയത്. മിനുട്ടുകള്‍ക്കകം എ എല്‍ ഒ സ്ഥലത്തെത്തി നടപടിയെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top