×

ആംആദ്മിപാര്‍ട്ടി നേതാവും സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍.

ന്യൂദല്‍ഹി : ആംആദ്മിപാര്‍ട്ടി നേതാവും സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍. പഞ്ചാബിലെ ഫതേഗര്‍ സാഹിബിലെ എംപിയാണ് ഹരീന്ദര്‍ സിങ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഖല്‍സയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

2014-ല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ എംപിയായ അദ്ദേഹത്തെ 2015-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാജ്യത്തെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരേ ഒരു പാര്‍ട്ടിക്കേ സാധിക്കൂ, അത് ബിജെപിയാണെന്നും ഖല്‍സ അറിയിച്ചു. യാതൊരു ഉപാധികളും വെക്കാതെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top