×

അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു -ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ശബരിമലയും അയോധ്യ പോലെ തന്നെ പ്രധാനമാണെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു. അയ്യപ്പന്റെ ജന്മഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താന്‍ കഴിയാതിരുന്നത്. അയോദ്ധ്യയില്‍ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം പങ്കെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളുടെ യോഗത്തിലും യോഗി പങ്കെടുക്കുന്നുണ്ട്.

ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യു.പി മുഖ്യമന്ത്രിയെ പത്തനംതിട്ടയിലെത്തിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top