×

വേണ്ട. സൈന്യത്തെ വിട്ടുപിടി; വിമര്‍ശിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഗുവാഹത്തി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും സുരക്ഷാ സേനയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ അസിസ്റ്റ‌ന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തത്.

വ്യാഴാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം സൈനികരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്താകമാനം രോഷമുണര്‍ത്തിയ ആക്രമണത്തില്‍ സൈന്യത്തെ കുറ്റപ്പെടുത്തി പറഞ്ഞത് ഒരാള്‍ അസം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അധ്യാപികയുടെ പോസ്റ്റ‌ിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്.

കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

45ധീരന്‍മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല,​ അവര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം,​ കാശ്മീര്‍ താഴ്വരകളില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?​ നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അവരുടെ കുട്ടികള്‍ക്ക് നിങ്ങള്‍ അംഗവൈകല്യമുണ്ടാക്കുകയും കൊല്ലുകയും ചെയ്യുന്നു. എന്നായിരുന്നു പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്ര‌്.

പോസ്റ്റ‌് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഇന്‍ബോക്സില്‍ വന്നുകൊണ്ടിരിക്കുന്നതായി പാപ്രി ബാനര്‍ജി പറയുന്നു. കൂടാതെ പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ‌് ശ്രദ്ധയില്‍ പെടുത്തിയ വ്യക്തിക്ക് നന്ദി പറഞ്ഞ് അസം പൊലീസ് ട്വിറ്ററില്‍ നന്ദി പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top