×

അതേ.. ശശി തരൂരിനെതിരെ പ്രതിരോധ മന്ത്രി – സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ല

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പട്ടികയില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടതായാണ് സൂചന. തിരുവനന്തപുരത്ത് നിര്‍മ്മലാ സീതാരാമന്‍ സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ സംസ്ഥാന ഘടകം നേരത്തെ തന്നെ പട്ടിക കൈമാറിയിട്ടുണ്ട്. അന്തിമതീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളും. കോഴിക്കോട്ട് സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം കോഴിക്കോട്ട് മണ്ഡലത്തില്‍ അര്‍ഹതപ്പെട്ടവര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ജയിക്കലല്ല, ജയിപ്പിക്കലാണ് തന്റെ കടമയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 2014ലെ തെരഞ്ഞടുപ്പില്‍ ഒരു ടീമായി നേതൃത്വം നല്‍കാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അത് കേന്ദ്ര നേതൃത്വത്തിന് അറിയാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top