×

രേണു ഇപ്പോള്‍ ഉറങ്ങുന്ന വീടിന് അപ്രൂവല്‍ ഉണ്ടോ ? രാജേന്ദ്രന്‍ പറയുന്നത് ഇങ്ങനെയൊക്കെ

മൂന്നാര്‍ മലയില്‍ നിന്ന് രേണുരാജിനെ തിരിച്ച് ഇറക്കുമോ. കേരളം കാത്തിരിക്കുന്നത് ഇനി ഇതാണ്. ഇനി രേണുവിന്റെ പണി മൂന്നാറില്‍ വേണ്ടായെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമോ. ഇലക്ഷന്‍ വരാനിരിക്കെ ധൃതിയെടുത്ത് ഒരു തീരുമാനമെടുക്കാന്‍ പിണറായി തുനിഞ്ഞേക്കില്ല.
പുതു തലമുറ ഐഎഎസുകാര്‍ മൂന്നാറിലേക്കെത്തുമ്പോള്‍ ചിലര്‍ക്ക് ആധിയാണ്. അത് കയ്യേറ്റക്കാരുടെ ആധിയാണ്. ‘
ഞാന്‍ മുന്നോട്ട് തന്നെ നീങ്ങും.’ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അധിക്ഷേപം ചൊരിഞ്ഞപ്പോള്‍ സബ് കളക്ടറും എംബിബിഎസ് ഡോക്ടര്‍ കൂടിയായ രേണുരാജിന്റെ ഉറച്ച വാക്കുകള്‍ ഇങ്ങനെയായരു്‌നു.

എന്നാല്‍ താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണ്.
ഒരു വ്യക്തിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാവരും കൂടി സംസാരിച്ച് തീരുമാനമെടുത്ത പൊതുവായ ആവശ്യത്തിനായിട്ടാണ് ഞാന്‍ നിലകൊണ്ടത്. നിയമനടപടി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. കോടതി വിളിപ്പിച്ചാല്‍ പോകും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ കയ്യേറി എന്ന തരത്തിലാണ് പഞ്ചായത്ത് നടത്തിയ നിര്‍മ്മാണത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണം. നിലവിലെ നിയമമനുസരിച്ച് മൂന്നാറില്‍ സര്‍ക്കാര്‍ പദ്ധതികളൊന്നും നടക്കില്ല. എം എല്‍ എ പദ്ധതികള്‍ക്ക് എന്‍ ഒ സി വാങ്ങണമെന്ന് നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കോടതി ഉത്തരവും ലഭിച്ചിട്ടുണ്ട്. കയ്യേറ്റം തടയുക എന്നതാണ് എന്‍ ഒ സി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ സ്ത്രീവിപണന കേന്ദ്രനിര്‍മ്മാണം സര്‍ക്കാര്‍ അനുവദിച്ച് പദ്ധതിയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സബ് കളക്ടര്‍ ഉറങ്ങുന്ന വീടും എന്‍ ഒ സി യും പഞ്ചായത്തിന്റെ അപ്രൂവലും ഒക്കെ വാങ്ങിയാണോ നിര്‍മ്മിച്ചിട്ടുള്ളത് എന്ന കാര്യവും ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട് .എം എല്‍ എ വ്യക്തമാക്കി. ദേവികുളം കയ്യേറ്റം തടയുക എന്നതാണ് എന്‍ ഒ സി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ സ്ത്രീവിപണന കേന്ദ്രനിര്‍മ്മാണം സര്‍ക്കാര്‍ അനുവദിച്ച് പദ്ധതിയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രന്‍ പ്രതികരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top