×

പിഴവുകള്‍ എന്തൊക്കെ.? അത് പറയൂ… പരാശരന്റെ വാദത്തിനിടെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി

സുപ്രീംകോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന് എന്‍എസ്‌എസ്സിനു വേണ്ടി അഭിഭാഷകന്‍ കെ. പരാശരന്‍ കോടതിയില്‍ അറിയിച്ചു. പ്രധാന വിഷയങ്ങള്‍ കോടതിക്ക് മുന്പില്‍ എത്തിയിട്ടില്ലെന്നും എന്‍എസ്‌എസ് അറിയിച്ചു.

തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. എന്നാല്‍ വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാമെന്നും ആചാരങ്ങളുടെ യുക്തി നോക്കേണ്ടതില്ല.

പൊതു സ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങളില്‍ ബാധകമല്ല. ക്ഷേത്രാചാരങ്ങള്‍ തെറ്റല്ലെന്നും എന്‍എസ്‌എസ് സുപ്രീംകോടതിയില്‍ അറിയിച്ചു.ശബരിമല വിധിയുടെ പ്രത്യാഘാതം മറ്റു മതങ്ങളിലേക്കും വ്യാപിക്കുമെന്ന് എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം ഖആന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top