×

സമയം പോലെ പറ്റിക്കൂടി നേട്ടം ഉണ്ടാക്കുന്നവരല്ല എന്‍.എസ്.എസ്, കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍.എസ്.എസ് സംഘടനയിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. എന്‍.എസ്.എസിലെ ഭൂരിഭാഗവും ഇടതിനോടൊപ്പമെന്ന പ്രസ്താവന നിരര്‍ത്ഥകമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിനെ സി.പി.എം ചെറുതായി കാണേണ്ട. സമയം പോലെ പറ്റിക്കൂടി നേട്ടം ഉണ്ടാക്കുന്നവരല്ല എന്‍.എസ്.എസ്. ഇത്തരത്തില്‍ മുമ്ബ് പറഞ്ഞവരുടെ അവസ്ഥ ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.

സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എന്‍.എസ്.എസുമായുള്‍പ്പെടെ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നും എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ കോടിയേരി പറഞ്ഞിരുന്നു. എന്‍.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top