×

മോന്‍സ് ഞെട്ടിച്ചു; ‘ കോട്ടയത്ത് ‘ പി ജെ ജോസഫ്- ‘ അറ്റകൈ’ സസ്‌പെന്‍സ് പൊളിച്ചതില്‍ ഗ്രൂപ്പിന് നിരാശ

മാണിയേയും ജോസ് കെ മാണിയേയും ഞെട്ടിച്ച് ഒരു പടി കൂടി കടന്ന് കോട്ടയത്ത് പി ജെ ജോസഫ് മല്‍സരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണെന്ന ജോസഫിന്റെ മനസാക്ഷി സൂക്ഷിപ്പിക്കുരാന്‍ മോന്‍സ് ജോസഫ് എംഎല്‍എ .

രണ്ടാം സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കാത്ത പക്ഷം അവസാന ആവശ്യമായി കോട്ടയത്ത് പി ജെ ജോസഫ് മല്‍സരിക്കുമെന്നതായിരുന്നു ജോസഫ് ഗ്രൂപ്പില്‍ ഉടലെടുത്തിരുന്ന തീരുമാനം. അവസാന വാദം ആദ്യം ഉന്നയിച്ചതില്‍ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നിരാശയുണ്ട്. അറ്റകൈ പ്രയോഗമായിട്ടാണ് കോട്ടയത്ത് മല്‍സരിക്കാനുള്ള നീക്കം നടത്തിയിരുന്നത്.

പുതു പുത്തന്‍ തന്ത്രങ്ങളുമായി ജോസഫ് വിഭാഗം പണി തുടങ്ങി. ലീഗ് നേതൃത്വം തങ്ങളൂടെ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍വലിഞ്ഞിരിക്കുകയാണ്. മറ്റെന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കി ലീഗിനെ കൂടെ നിര്‍ത്താനാണ് ബെന്നി ബെഹനാനും കൂട്ടരും ശ്രമിക്കുന്നത്. ലീഗിനില്ലെങ്കില്‍ പിന്നെ മാണിക്കെന്തിന് എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. പി ജെ ജോസഫിന്റെ ആവശ്യം ഉചിതമാണ്. പക്ഷേ അത് മാണി ഗ്രൂപ്പിന്റെ ആഭ്യന്തര രാഷ്ട്രീയമാണ്. അതില്‍ കോണ്‍ഗ്രസുകാര്‍ ഇടപെടില്ല. എന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഉമ്മന്‍ചാണ്ടിക്ക് കോട്ടയം വിട്ടുകൊടുത്ത് കോണ്‍ഗ്രസിന് ഒറു എംഎല്‍എ പോലുമില്ലാത്ത ഇടുക്കി സീറ്റ് വേണമെന്നാണ് ജോസഫ് ഗ്രൂപ്പ് ഇന്നലെ ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയം പരമ്പരാഗത മാണി ഗ്രൂപ്പിന്റെ മണ്ഡലമാണ്. അവിടെ തങ്ങളുടെ ആളുകളുണ്ട്. എന്നാണ് ചെയര്‍മാന്‍ കെ എം മാണി പറയുന്നത്. അവിടുത്തെ സ്ഥാനാര്‍ത്ഥി കാച്ചി കുറുക്കിയ ആളാണെന്നും നിഷ ജോസ് കെമാണി അല്ലെന്നും ജോസ് മോനും പറയുന്നു.

Image result for mons joseph
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിനായി ആവശ്യം ശക്തമാക്കിയിരുന്നുവെങ്കില്‍ ഫ്രാന്‍സീസ് ജോര്‍ജിന് മല്‍സരിക്കാന്‍സാധിക്കുമായിരുന്നെന്നും പിളര്‍പ്പ് ഉണ്ടാകില്ലെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. ഇനിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അത് വലിയ നഷ്ടമാണ് തങ്ങള്‍ക്കുണ്ടാക്കുകയെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top