×

തൃണമൂല്‍ നടത്തുന്ന പ്രതിഷേധം അഴിമതി മൂടിവെക്കാനുള്ളതാണ് – സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നാടകം കളിക്കുകയാണെന്ന് സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് യെച്ചൂരി ആരോപിച്ചു.

‘അഞ്ച് വര്‍ഷം അനങ്ങാതിരുന്ന ഇരുകൂട്ടരും ഇപ്പോള്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം അഴിമതി മൂടിവെക്കാനുള്ളതാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ നാടകം ഇരുവരും നടത്തുന്നത് അവരുടെ അഴിമതിയില്‍ നിന്ന ശ്രദ്ധതിരിക്കാനാണ്. സി.പി.ഐ.എം രണ്ടുകക്ഷികളുടേയും ജനാധിപത്യവിരുദ്ധ നടപടിയ്ക്കും അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യഭരണത്തിനുമെതിരെ പോരാടുകയാണ്.അത് ഇനിയും തുടരും’

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top