×

12 വയസുകാരനെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി കഴിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി കബീര്‍ ജയിലില്‍

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി 12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍.
മലപ്പുറം ഇരിമ്ബിളിയം സ്വദേശി കബീര്‍ എന്ന മാതാകബീറാണ് മലപ്പുറം വളാഞ്ചേരിയില്‍ പിടിയിലായത്.

മൂന്നാഴ്ച മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരിക്കടത്ത് ഒഴിഞ്ഞ പറമ്ബില്‍വച്ച്‌ ബലമായി മദ്യം കഴിപ്പിച്ചും സിഗരറ്റ് വലിപ്പിച്ചുമാണ് 12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി കബീര്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. ഇടക്ക് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളെ അന്വേഷിച്ച്‌ പ്രതി എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് പിടിയിലായത്

വളാഞ്ചേരി, കുറ്റിപ്പുറം സ്‌റ്റേഷനുകളിലായി പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകള്‍ ഉണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top