×

എംപാനല്‍ കണ്ടക്ടര്‍മാരുടെ കുളത്തിലിറങ്ങി സമരം

 

സെക്രട്ടറിയേറ്റ് ശയനപ്രദിക്ഷണവും ആലപ്പുഴയില്‍ നിന്നുള്ള കാല്‍നട പ്രതിഷേധ ജാഥയുമൊക്കെ നടത്തിയ എംപാനല്‍ ജീവനക്കാര്‍ ഇപ്പോള്‍ കുളത്തിലറങ്ങിയിരിക്കുകയാണ്. കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ വേറിട്ട് സമരം. സെക്രട്ടറിയേറ്റ് ശയനപ്രദിക്ഷണവും ആലപ്പുഴയില്‍ നിന്നുള്ള കാല്‍നട പ്രതിഷേധ ജാഥയുമൊക്കെ നടത്തിയ എംപാനല്‍ ജീവനക്കാര്‍ ഇപ്പോള്‍ കുളത്തിലറങ്ങിയിരിക്കുകയാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ തിരുവനന്തപുരം നഗരത്തിലെ ക്ഷേത്രക്കുളം വൃത്തിയാക്കിയാണ് എംപാനല്‍ കണ്ടക്ടര്‍മാര്‍ വേറിട്ട സമര മാര്‍ഗം തേടിയത്. ‘സമരാഗ്‌നിയില്‍ അല്‍പം കുളിര്’ എന്ന മുദ്രാവാക്യവുമായി നൂറോളം സമരക്കാരാണ് കുളം വൃത്തിയാക്കുന്നതിനായി എത്തിയത്. ഉച്ചവരെ സെക്രട്ടറിയേറ്റിലെ സമരപന്തലില്‍ ചെലവഴിച്ച ശേഷമാണ് വൃത്തിയാക്കനായി എല്ലാവരും കുളത്തിലേയ്ക്ക് എത്തിയത്. രണ്ട് മണിക്കൂറോളമെടുത്താണ് കുളം പൂര്‍ണ്ണമായും വൃത്തിയാക്കിയത്. 20 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് എംപാനല്‍ ജീവനക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമരക്കാര്‍ കുളിക്കാനടക്കം എസ്‌എസ് കോവില്‍ റോഡിലെ ക്ഷേത്രമാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് പൊതു ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ കുളം വൃത്തിയാക്കുക എന്ന ആശയം വരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top