×

സെക്രട്ടറിയേറ്റ് പടിക്കല്‍ എം പാനല്‍ വിധവയുടെ ആത്മഹത്യാ ശ്രമം; കൂട്ടകരച്ചില്‍ ‘പകരം ജോലി ഇല്ലെങ്കില്‍ നഷ്ടപരിഹാരം

തിരുവനന്തപുരം: പിരിച്ചു വിടപ്പെട്ട എംപാനല്‍ ജീവനക്കാരി സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ ദിയയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.  സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ച്‌ നീക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് തുനിഞ്ഞത്.

ജോലി നഷ്ടമായ ആലപ്പുഴ സ്വദേശിനി ഡിനിയയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇവര്‍ സെക്രട്ടറിയേറ്റിന് മുന്‍പിലുള്ള മരത്തില്‍ കയറിയ ശേഷം കഴിത്തില്‍ ഷാള്‍ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സമരപ്പന്തല്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയതായിരുന്നു എംപാനല്‍ ജീവനക്കാര്‍.

ഇവരാണ് ഡിനിയ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട്. ഉടന്‍ തന്നെ അഗ്നി ശമന സേനാംഗങ്ങള്‍ വന്ന് ഇവരെ ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ഇവരെ പിന്നീട് മരത്തിന് മുകളില്‍ നിന്ന് താഴെ ഇറക്കി. ഡിനിയ മരത്തിന് മുകളില്‍ കയറിയത് ആരും അറിഞ്ഞിരുന്നില്ല . ഇത് ജനശ്രദ്ധ ആകര്‍ഷിക്കാനല്ല ആത്മഹത്യയ്ക്ക് തന്നെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ മരത്തിന് മുകളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മറ്റ് എംപാനല്‍ സമരക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.

എംപാനല്‍ കണ്ടക്ടറായിരുന്നു ഡിനിയയ്ക്ക് രണ്ട് മക്കളുണ്ട്. മറ്റ് ജീവിത മാര്‍ഗം ഉള്ളയാളായിരുന്നില്ല. ഭര്‍ത്താവ് ആറുമാസം മുമ്ബ് മരിച്ചിരുന്നു. ജോലി ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലായെന്ന് ഇവര്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നതായാണ് സൂചന.രാവിലെ 8.20 നാണ് ഇവര്‍ മരത്തന് മുകളില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മറ്റ് സമരക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ആളുകള്‍ ഒച്ചവെക്കുകയും ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു.

ഫയര്‍ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിന്നില്‍ കൂടി മരത്തില്‍ കയറി ഇവരുടെ കഴുത്തിലുണ്ടായിരുന്ന കുരുക്ക് മാറ്റുകയും പിന്നീട് 8.45 ഓടുകൂടി താഴെഇറക്കുകയുമായിരുന്നു. കുറച്ചുദിവസങ്ങളായി ഇവര്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ടായിരുന്നു. സമരപ്പന്തല്‍ ഇന്നലെ അര്‍ധരാത്രിയില്‍ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആതമഹത്യാ ശ്രമം ഉണ്ടായത്.

നിറകണ്ണുകളോടെ എംപാനല്‍ ജീവനക്കാര്‍

എല്ലാവരെയും ജോലിയില്‍ തിരിച്ചെടുക്കുക, അതിനു കഴിയില്ലെങ്കില്‍ നിയമപരമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് രണ്ടാം വട്ടം എംപാനലുകാര്‍ സമരം നടത്തി വന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ പൊരിവെയിലത്ത് റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. സമരവേദിക്ക് ഇരുവശവും മറ്റ് സമരങ്ങള്‍ നടക്കുന്നതിനാലാണ് അവര്‍ ശയന പ്രദക്ഷിണം നടത്താതിരന്നതെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

അഗ്നിശമന സേനാംഗങ്ങള്‍ എത്തി ഇവരെ അനുനയിപ്പിച്ച്‌ താഴെയിറക്കുകയായിരുന്നു. എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു ഇവര്‍. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ കയറിയ ജീവനക്കാരിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമപ്പെട്ടാണ് താഴെയിറക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top