×

30 ജവാന്‍മാരെ ജെയ്‌ഷെ മുഹമ്മദ് കൊലപ്പെടുത്തി – മരണം ഉയര്‍ന്നേക്കും -ഭീകര ഭീതിയില്‍ രാജ്യം

രാജ്യത്തെ നടുക്കി ജമ്മു കാശ്മീരില്‍ വന്‍ ബോംബ് സ്‌ഫോടനം. കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഭീകരാക്രമണത്തില്‍ 29 ജവാന്മാര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പല ജവാന്മാരുടെയും നില അതീവ ഗുരുരതമായി തുടരുകയാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

അവന്തിപ്പോരയില്‍ ശ്രീനഗര്‍-ജമ്മുഹൈവേയിലായിരുന്നു ആക്രണണം. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2450 ജവാന്മാര്‍ അടങ്ങുന്ന വാഹനവ്യൂഹം പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. രിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top