×

ആര്‍ത്തവം ഇല്ലാതെ നിലനില്‍പ്പില്ല;-യുവതി പ്രവേശം അനുവദിക്കണം; സര്‍ക്കാരിനും മേലേ ദേവസ്വം ബോര്‍ഡ് വാദം

യുവതി പ്രവേശം അനുവദിക്കണം; ആര്‍ത്തവം ഇല്ലാതെ നിലനില്‍പ്പില്ല;- സര്‍ക്കാരിനും മേലേ ദേവസ്വം ബോര്‍ഡ് വാദം

 

ആദ്യം പരാശരന്‍ ഉന്നയിച്ച വാദങ്ങള്‍ നമുക്ക് അറിയാം

ഭരണഘടനയുടെ 15-ാം അനനുച്ഛേദം പ്രകാരം ക്ഷേത്രങ്ങലെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു. ഇത് പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 15(2) അനുച്ഛേദം ആരാധാനാ കേന്ദ്രങ്ങളെ ഒഴിവാക്കിയട്ടുണ്ടെന്ന് നിര്‍ണ്ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ല. ബഹു കോടതി ബിജോ ഇമ്മാനുവേല്‍ കേസിലെ വിധി പരാശരന്‍ ഇതിനായി ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അത്രമേല്‍ കൂടുതല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ അന്ന് ജസ്റ്റീസുമാര്‍ വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടല്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അത് കൃത്യമായി നിര്‍വചിട്ടിട്ടില്ല. യുവതികള്‍ക്ക് പ്രേവശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ ഊന്നി പറഞ്ഞു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം കര്‍ക്കശമായി വാദിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top