×

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരം

തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. രാവിലെ 10.30ന് ക്ഷ്ത്രം തന്ത്രി പണ്ടാരയടുപ്പില്‍ തീുകര്‍ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ഭക്തലക്ഷങ്ങളാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതലേ സ്ഥാനം പിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന നൈവേദ്യ സമര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപ്തിയാവുക.

നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളിവിലാണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരന്നിരിക്കുന്നത്. ആറ്റുകാലിലേക്ക് എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഇന്നലെ ഉച്ച മുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 3800 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാവും ഇത്തവണയും പൊങ്കാല ഉത്സവങ്ങള്‍ നടക്കുകയെന്ന് കലക്ടര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2000 ലേറെ ആളുകളെ ശുചീകരണ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ കലളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top