×

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനമിടിച്ച്‌ നാല്‌ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്; അപകടം കരിങ്കൊടി കാണിക്കുന്നതിനിടെ

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനമിടിച്ച്‌ നാല്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൈലറ്റ് വാഹനത്തിന് മുന്നില്‍പ്പെടുകയായിരുന്നു.

എന്‍ജിഒ അസോസിയേഷന്റെ വഴി പോകാനിരുന്ന വാഹനം പെട്ടെന്ന് ഗതി തിരിച്ച്‌ വഴുതയ്ക്കാടേക്കുള്ള വഴിയേ എടുത്തപ്പോള്‍ ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ വണ്ടിക്കും ഡിവൈഡറിനുമിടയില്‍ വീഴുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നാലെയെത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. നാലോളം വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്ബടി സഞ്ചരിച്ചിരുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top