×

വെള്ളാപ്പള്ളി X പുന്നല അടി മൂത്തു – ദര്‍ശനം നടത്തിയത് നശ്ശൂലങ്ങള്‍; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് പുന്നല ശ്രീകുമാര്‍

കേരളത്തിലെ നവോത്ഥാനമുല്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ജനുവരി ഒന്നിന് കേരളത്തില്‍ തീര്‍ത്ത വനിതാമതിലിന്റെ സംഘാടകസമിതി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വിമര്‍ശനവുമായി കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശം പ്രതിയോഗികള്‍ക്ക് കരുത്ത് പകരുന്നതായി. ഇത്തരം പ്രസ്താവന നടത്തുമ്ബോള്‍ കാണിക്കേണ്ട ജാഗ്രത അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ലെന്നും പുന്നല പറഞ്ഞു. വനിതാ മതിലിന്റെ പിറ്റേ ദിവസം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനം വെള്ളാപ്പള്ളി നടത്തിയിരുന്നു. വനിതാമതില്‍ കെണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ദര്‍ശനം നടത്തിയ നശ്ശൂലങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ കയറാനാവുന്നില്ലെന്ന പരാമര്‍ശം നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ യോജിക്കുന്നതല്ലെന്നും പുന്നല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top