×

യുദ്ധ തന്ത്രങ്ങള്‍ ഇനി – ജെസിയും മിനിയും തമ്മില്‍ ഒരു വോട്ട് ആരെ തുണയ്ക്കും ?

ഫെബ്രുവരി 28 നകം തിരഞ്ഞെടുപ്പ് നടക്കും.
തൊടുപുഴ : നഗരസഭ ചെയര്‍പേഴ്സണ്‍ എല്‍.ഡി.എഫിലെ മിനി മധു പുറത്തായി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബി ജെ പി പിന്തുണ നല്‍കിയതോടെയാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം സി പി എമ്മിന് നഷ്ടപ്പെട്ടത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വോട്ടിംഗിനുള്ള ബാലറ്റ് വാങ്ങിയില്ല. സി പി എം കൗണ്‍സിലറായ സബീന ബിഞ്ചു വൈകിയെത്തിയതിനാല്‍ വോട്ടിംഗില്‍ പങ്കെടുക്കാനായില്ല. യു ഡി എഫിന്റെ 14 വോട്ടും ബി ജെ പിയുടെ 8 വോട്ടും ഉള്‍പ്പെടെ 22 വോട്ടിനാണ് ചെയര്‍പേഴ്സണെ പുറത്താക്കിയത്. കഴിഞ്ഞ ജൂണില്‍ ഒരാളുടെ കൈപ്പിഴവിലൂടെ നഷ്ടപ്പെട്ട ഭരണം തിരികെപ്പിടിക്കാനുള്ള യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്കാണ് ചിറകു മുളച്ചിരിക്കുന്നത്. അന്ന് കേരള കോണ്‍ഗ്രസ്സ് എമ്മിലെ ജെസ്സി ആന്റണിയ്ക്ക് യു ഡി എഫിലെ റ്റി.കെ സുധാകരന്‍നായരുടെ കൈപ്പിഴവു മൂലമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമായത്.

 

മല്‍സരം മിനിയും ജെസിയും തമ്മില്‍ തന്നെ
കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥികളായി മിനിയും ജെസിയും തന്നെയാണ് മല്‍സരിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാവ് രാജീവ് പുഷ്പാംഗദനും യുഡിഎഫ് നേതാവ് എ എം ഹാരിദും മാധ്യമങ്ങളോട് പറഞ്ഞു.

അവിശ്വാസ ചര്‍ച്ചകളിലെ നേതാക്കളുടെ വാക്കുകള്‍ ഇങ്ങനെ
നിയുക്ത ചെയര്‍പേഴ്‌സണനെതിരെ രൂക്ഷമായി ആര്‍ ഹരി.
വരാന്‍ പോകുന്ന ചെയര്‍പേഴ്‌സണെതിരെ ആഞ്ഞടിച്ച് സി പി എം കൗണ്‍സിലര്‍ ആര്‍ ഹരി , അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ജെ സി ആന്റണിക്കെതിരെ രോഷാകുലനായി ആര്‍ . ഹരി . നിയുക്ത ചെയര്‍പേഴ്‌സണ്‍ 4 മിനുറ്റ് പ്രസംഗത്തില്‍ 8 തവണ ഞാന്‍ ഞാന്‍ ഞാന്‍ എന്ന് അഹങ്കാരത്തോടെ സംസാരിച്ചുന്നെന്ന് ഹരി ആഞ്ഞടിച്ചു,, ഈ നിലപാട് കൗണ്‍സിലര്‍മാരും തൊടുപുഴയിലെ ജനങ്ങളും എങ്ങനെ സഹിക്കും, തൊടുപുഴയിലെ ഹിന്ദുക്കള്‍ക്കായി ശ്മശാനത്തിന് എതിരെ നിന്ന യാ ളാ ണ് വരാന്‍ പോകുന്ന ചെയര്‍പേഴ്‌സന്‍ എന്നും ഹരി ആഞ്ഞടിച്ചു . ഇത് ആഖജ ക്യണ്‍സിലര്‍മാര്‍ മനസിലാക്കണം എന്നും അവിശ്വാസത്തെ പിന്തുണക്കുന്നതിന് മുമ്പ് തിരുമാനിക്കണ മെന്നും ഹരി അവിശ്വാസ പ്രസംഗത്തില്‍ ഹരി പറഞ്ഞു,,

കെ കെ ഷിംനാസ്.
ശബരിമല വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ വാദം ശരിയല്ലെന്നും ഭക്തരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,, പ്രതിഷേധക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്‌തെന്ന് സി പി എം കൗണ്‍സിലര്‍ കെ കെ ഷിംനാസ് മറുപടി പറഞ്ഞു,

ഹരിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഹാരിദ്,
മിനി മധു പാവം സ്ത്രിയാണ്. പക്ഷേ ചെയര്‍പേഴ്‌സണെ വഴി തെറ്റിക്കുന്നത് ഹരിയാണ്,, പിന്‍സീറ്റ് ഭരണമാണ് ഇവിടെ നടക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ സ്റ്റാന്റി ഗ് കമ്മിറ്റി സ്ഥാനം രാജി വയ്ക്കാന്‍ ഹാരിദ് ഹരിയെ വെല്ലുവിളിച്ചു,, ആര്‍ത്തവ ലഹളക്കാരെ എന്തിന് ശബരിമലയില്‍ കയറ്റുന്നു,, ലീഗും യു ഡി എഫും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം ആണെന്നും ഹാരിദ് പറഞ്ഞു. താന്‍ വര്‍ഗീയവാദിയാണോയെന്നുള്ള കാര്യം തൊടുപുഴയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും. കഴിഞ്ഞ 20 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഇത് വ്യക്തമാക്കുന്നതാണെന്നും ഹാരിദ് പറഞ്ഞു.

സുധാകരന്‍ നായര്‍ കോണ്‍ഗ്രസ്
അയ്യപ്പ കോപം തന്നെ ആണ് ഈ അവിശ്വാസത്തിന് ആധാരം എന്ന് വോട്ടെടുപ്പില്‍ കൈപ്പിഴ പറ്റിയ സുധാകരന്‍ നായര്‍ ആഞ്ഞടിച്ചു.

ബിജെപി നേതാവ് ബാബു പരമേശ്വരന്‍
മിനി മധുവിനോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും തങ്ങള്‍ക്കില്ലെന്ന് ബിജെപി നേതാവ് ബാബു പരമേശ്വരന്‍ പരമേശ്വരന്‍ പറഞ്ഞു. തങ്ങള്‍ അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ പ്രധാന കാരണം ചെയര്‍പേഴ്‌സണ്‍ വനിതാ മതിലില്‍ അണി ചേര്‍ന്നത് തന്നെയാണ്. ഹൈന്ദവരുടെ വികാരത്തെ ഇത് ഏറെ വ്രണപ്പെടുത്തിയെന്ന് ബാബു പരമേശ്വരന്‍ പറഞ്ഞു.

രേണുക രാജശേഖരന്‍
ചെയര്‍പേഴ്‌സണ്‍ വനിതാ മതില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു, ഹൈന്ദവ വികാരം വ്രണപ്പെടുത്തി, ശബരിമല വിഷയം മാത്രമാണ് ഇവിടെയും പ്രധാന ബിജെപി വിഷയം പ്രമേയത്തെ അനുകൂലിക്കുന്നമെന്ന് ആഞ്ഞടിച്ച് ബി ജെ പി കൗണ്‍സിലര്‍ രേണുക രാജശേഖരനും ബിന്ദു പത്മകുമാരി ആരോപിച്ചു.

Image result for thodupuzha municipality

മറുപടി പ്രസംഗത്തില്‍ വികാരാധീനനായി
ചെയര്‍ പേഴ്‌സണ്‍ മിനി മധു,
താന്‍ സാധാരണക്കാരിയായ വീട്ടമ്മയാണ്, അയ്യപ്പ ജ്യോതിയും വനിതാ മതിലും ഒന്നും അല്ല ഈ അവിശ്വാസത്തിന് ആധാരം, അത് ങ്ങാട്ടുകവലയിലെ ഷോപ്പിംഗ് കോീ പ്ലക്‌സ് വിഷയം മാത്രമാണ്, അതിന് ശേഷം ചില കൗണ്‍സിലര്‍മാര്‍ തന്നോട് വൈരാഗ്യത്തോടെയാണ് കണ്ടിരുന്നത്, തന്റെ ഭരണത്തില്‍ പിന്‍ സീറ്റ് ഭരണം നടന്നിട്ടില്ല, സഹ കൗണ്‍സിലര്‍മാരുടെ ഈ ആരോപണം അടിസ്ഥാന രഹിതവും ഏറെ വേദനിപ്പിക്കുന്നതുമാണ്,
താന്‍ നഗരസഭയുടെ കാര്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ബാക്കി എല്ലാ വ്യക്തിഗത ആവശ്യത്തിന് ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നതെന്നും അവര്‍ പറഞ്ഞു,,
താന്‍ മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ ദിവസം ഗണപതിഹോമം നടത്തിയെന്ന് പറഞ്ഞ ബിജെപി കണ്‍സിലര്‍ രേണുകക്ക് കൊടുത്ത മറുപടി ഇങ്ങെനെ, താന്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് ബിജെപിക്കാര്‍ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും മിനി മധു വ്യക്തമാക്കി. ഈ അവിശ്വാസത്തില്‍ അല്ല, തൊടുപുഴക്കാര്‍ക്ക് എന്നിലുള്ള വിശ്വാസം ആണ് തനിക്ക് പ്രധാനമെന്ന് മിനി മധു പറഞ്ഞു,,

timely news image
ഫെബ്രുവരി 28നകം തിരഞ്ഞെടുപ്പ് നടക്കും
അടുത്ത മാസം 28 നകം തിരഞ്ഞെടുപ്പ് നടക്കും. ഒരു വോട്ടിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഭരണം കിട്ടിയത്. ഇനിയും അത്തരത്തിലുള്ള എന്തെങ്കിലും സംഭവിക്കുമോയെന്ന ഉദ്യോഗത്തിലാണ് തൊടുപുഴയിലെ ജനങ്ങളും നഗരസഭാ ഉദ്യോസ്ഥരും. ചെയര്‍പേഴ്‌സന്റ ചുമതല വൈസ് ചെയര്‍മാന് കൈമാറി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top