×

അപു ജോണ്‍ ജോസഫിന്റെ നേതൃമികവില്‍ തിളങ്ങി കാര്‍ഷിക മേള 2019

ഇടുക്കി : തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി ചെയര്‍മാന്‍ പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കാര്‍ഷികമേളയ്ക്ക് ഇത്തവണ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് പുത്രന്‍ അപു തന്നെ.
ഡിസംബര്‍ 1 മുതല്‍ കാര്‍ഷികമേളയുടെ വിജയത്തിനായി അക്ഷീണം ജോസഫിനൊപ്പം അപുവും ്ര്രപയത്‌നിക്കുകയായിരുന്നു. അതിഥികളെ ക്ഷണിക്കുന്നതിനും സ്റ്റേജ് പോഗ്രാമുകള്‍ തീരുമാനിക്കുന്ന കാര്യത്തിലും

അപുവിന്റെ വാക്കുകള്‍ക്ക് പി ജെ മുന്‍തൂക്കം നല്‍കിയിരുന്നു.

 

Image may contain: one or more people, crowd and outdoor

സ്റ്റാളുകളുടെ നടത്തിപ്പിന്റെ മേല്‍നോട്ടവും പ്രദര്‍ശന നഗറിലെത്തുന്ന ജനങ്ങള്‍ക്ക് തിക്കും തിരക്കുമില്ലാതെ സ്റ്റാളുകള്‍ വീക്ഷിക്കാനും പരിപാടികള്‍ ആസ്വാദിക്കാനും മറ്റും പ്രത്യേക രീതിയിലാണ് ഇത്തവണ എല്ലാം ക്രമീകരിച്ചിരുന്നത്.


രാഷ്ട്രീയത്തിനും കൃഷിക്കുമൊപ്പം കലയെയും സ്‌നേഹിക്കുന്ന പിതാവിന്റെ തന്നെ പാതയാണ് പുത്രനായ അപുവും സ്വീകരിച്ചിരിക്കുന്നത്.
കാര്‍ഷികമേളയുടെ മുന്‍പിലുള്ള പടു കൂറ്റന്‍ ആര്‍ച്ചിന്റെ ഡിസൈന്‍ മുതല്‍ എല്ലാ കാര്യങ്ങളിലും അപുവിന്റെ ശ്രദ്ധ പതിഞ്ഞിരുന്നുവെന്ന് സംഘാടക സമിതി അംഗങ്ങള്‍ തന്നെ പറയുന്നു. വര്‍ഷങ്ങളായി സ്റ്റീഫന്‍ ദേവസിയുടെ സുഹൃത്ത് കൂടിയാണ് അപു. സ്റ്റീഫന്റെ സംഗീത പരിപാടിക്കിടെ മൂന്ന് തലമുറകള്‍ ഒന്നു ചേര്‍ന്ന് ഹിന്ദി ഗാനം ആലപിച്ചിരുന്നു. ഇത് സ്റ്റീഫന്റെ കൂടി നിര്‍ബന്ധത്തിന് വഴങ്ങി പി ജെ ജോസഫും അപുവും അപുവിന്റെ രണ്ട് ആണ്‍മക്കളും കൂടി കൂടി ആലപിച്ചിരുന്നു. ഏറെ കയ്യടി നേടിയ ഒരു പരിപാടിയായിരുന്നു ഇത്

Image may contain: 2 people, people smiling, food
കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെയുമിടയില്‍ ഏറെ സ്വീകാര്യനായി അപു മാറിയിരിക്കുകയാണ്. കേരളത്തിലുണ്ടായ പ്രളയ കാലത്ത് അപുവിന്റെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളിലെ 118 ഓളം ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചിരുന്നു.

Image may contain: 3 people, people on stage and concert
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീട് സമയമാകുമ്പോള്‍ പറയാമെന്നും 46  കാരനായ അപു ഗ്രാമജ്യോതിയോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top