×

ഇത്തവണ ബജറ്റ് കര്‍ഷകരെ കയ്യിലെടുക്കാന്‍ കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സും ഐസകിന്റെ ചിന്തകള്‍ ഇങ്ങനെ

തിരുവനന്തപുരം : കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പാക്കേജ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. കുട്ടനാടില്‍ പ്രളയക്കെടുതി നേരിടുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. ഹെലികോപ്ടര്‍ ഇറങ്ങുന്നതിനുള്ള സൗകര്യവും, വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. കിഫ്ബിയില്‍ നിന്നുള്ള സഹായം പദ്ധതികള്‍ക്ക് ഉപയോഗിക്കും.

തോട്ടപ്പിള്ളി സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടാന്‍ 49 കോടി രൂപ വകയിരുത്തി. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങല്‍ പ്രളയക്കെടുതി നേരിടാനുതകുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കും. കുട്ടനാട് 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ ആരംഭിക്കും. കൊച്ചി-കോയമ്ബത്തൂര്‍ വ്യാവസായ ഇടനാഴി സ്ഥാപിക്കും. തീരദേശ റോഡുകല്‍ക്ക് 200 കോടി അനുവദിക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ച്‌ വ്യവസായ പാര്‍ക്ക് ആരംഭിക്കും. സിയാല്‍ മാതൃകയില്‍ ടയര്‍ കമ്ബനി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top