×

ബുധനാഴ‌്ച ബാങ്ക‌ുകള്‍ സ‌്തംഭിക്കും ; പത്തുലക്ഷത്തോളം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും

പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ബുധനാഴ‌്ച ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. ബാങ്കിങ‌് രംഗത്തെ ഒമ്ബത‌് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ‌് ഫോറം ഓഫ‌് ബാങ്ക‌് യൂണിയന്‍സ‌ിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ പത്തുലക്ഷത്തോളം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും.

ഓണ്‍ലൈന്‍, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവന്‍ ബാങ്കിങ‌് ഇടപാടും സ‌്തംഭിക്കുമെന്ന‌് യുഎഫ‌്ബിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത‌് 50,000 ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവര്‍ 26ന‌് രാവിലെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുസമീപം എസ‌്ബിഐ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top