×

വീടിന്റെ ജപ്തി ഒഴിവാക്കാന്‍ വിജി സനലിന് 3 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കും ഈ വിഷയത്തില്‍ പിണറായി ഉടന്‍ ഇടപെടണം.

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.

35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ നാളെ തന്നെ സുരേഷ് ഗോപി കോര്‍പ്പറേഷനില്‍ തിരിച്ചടക്കും. ഈ സാഹചര്യത്തില്‍ പലിശ ആവശ്യപ്പെടരുത്, ഇതിലൂടെ ജപ്തി ഒഴിവാക്കാനാകുമെന്നും
അദ്ദേഹം വ്യക്തമാക്കി.

കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്.മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top