×

മുന്‍പും കോപ്പിയടി; ശ്രീചിത്രനെതിരെ വീണ്ടും ആരോപണം; തെളിവുകള്‍ നിരത്തി വൈശാഖന്‍ തമ്ബി

എസ്.കലേഷിന്റെ കവിത ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന സാംസ്കാരിക പ്രഭാഷകന്‍ എം.ജെ.ശ്രീചിത്രനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. യുവ എഴുത്തുകാരന്‍ വൈശാഖന്‍ തമ്ബിയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവം ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞിരിക്കുന്നത്. 2013 ഡിസംബറില്‍ വൈശാഖനെതിരെ ഉയര്‍ന്ന വ്യാജ കോപ്പിയടി ആരോപണത്തിന്റെ സത്യവാസ്ഥ എന്തെന്നുകൂടി പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

തന്റെ എഴുത്ത് മോഷ്ടിച്ച ശ്രീചിത്രന്‍, പിടിക്കപ്പെടും മുന്‍പ് തനിക്കെതിരെ കോപ്പിയടി ആരോപണമുന്നയിക്കുകയായിരുന്നു. അന്ന് പലരുടെയും പരിഹാസത്തില്‍ തളര്‍ന്നുപോയ തന്നെ രക്ഷപെടുത്തിയത് ഒരു ഓണ്‍ലൈന്‍ സുഹൃത്താണ്. അനൂപ് എം.ദാസ് എന്നുപേരുള്ള ഒരു സുഹൃത്തിന്റെ ഇടപെടല്‍ കൊണ്ട് തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെന്നും അല്ലെങ്കില്‍ അപമാനഭാരത്താല്‍ പ്രൊഫൈല്‍ പൂട്ടി താന്‍ എഴുത്തുനിര്‍ത്തി പോയേനെയെന്നും വൈശാഖന്‍ തമ്ബി പറയുന്നു.

വൈശാഖന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പണ്ട് ഞാന്‍ ഗുരുതരമായ ഒരു കോപ്പിയടി ആരോപണം നേരിട്ടിട്ടുണ്ട്. നാലഞ്ച് വര്‍ഷം മുന്‍പാണ്. ഒരു വാര്‍ത്തയുടെ പശ്ചാത്തലത്തില്‍, വ്യക്തിപരമായ ഒരു അനുഭവത്തിന്റെ അകമ്ബടിയോടെ ഞാനെഴുതിയ ഒരു നീണ്ട പോസ്റ്റായിരുന്നു ആധാരം. അതിലെ കുറേ പാരഗ്രാഫുകള്‍ തന്റെ മുന്‍കാല ബ്ലോഗ് പോസ്റ്റില്‍ നിന്നും ഞാന്‍ അതേപടി പകര്‍ത്തിയതാണ് എന്നാരോപിച്ച്‌ സൈബര്‍ ലോകത്തെ പ്രമുഖനായ ഒരു വ്യക്തി ആ പോസ്റ്റിന്റെ കീഴില്‍ തന്നെ വന്നു. ഒരുപാട് മറ്റ് തിരക്കുകള്‍ക്കിടയിലും, വ്യക്തിപരമായി വൈകാരികമായ ചില അംശങ്ങള്‍ ഉള്ളതുകൊണ്ടാണ് നീണ്ടൊരു പോസ്റ്റ് അന്ന് എഴുതിയത് തന്നെ. പോസ്റ്റിട്ട് ഞാന്‍ തിരക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോഴാണ് ആരോപണം ഉയര്‍ന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top