×

ഡെബിറ്റ്, കാര്‍ഡ് വഴി കാണിക്കയിടാം- സന്നിധാനത്ത്സൗത്ത് ഇന്ത്യന്‍ ബാങ്ക കൗണ്ടറുകള്‍;

സന്നിധാനം : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയ്യില്‍ പണം ഇല്ലെന്ന കാരണത്താല്‍ കാണിക്കയിടാതെ ഇനി വിഷമിക്കേണ്ട. കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ടര്‍ സന്നിധാനത്ത് തുറന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കാണ്, ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ ഇവിടെ കാണിക്കയിടാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനായി അഞ്ച് സ്വൈപ്പിങ് യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ നെയ്യഭിഷേക സമയം കഴിഞ്ഞാലും ഭക്തര്‍ക്ക്, അയ്യപ്പന് നെയ്യഭിഷേകം നടത്താനുള്ള അവസരവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സാധാരണ രാവിലെ 3.15 മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് നെയ്യഭിഷേകം. അതിനു ശേഷം എത്തുന്ന അയ്യപ്പന്മാര്‍ക്ക‌് പിറ്റേദിവസം പുലര്‍ച്ചേ വരെ അഭിഷേകത്തിനു കാത്തുനില്‍ക്കണം. ഇതിനു സമയമില്ലാത്തവരുടെ നെയ് സംഭരിക്കുന്നതിന് വടക്കേനടയില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. ഇവിടെ പുതിയ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top