×

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്നു; പ്രതി കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബുവിന് ജീവപര്യന്തം

കോട്ടയം: പാലായിലെ ലിസ്യൂ കര്‍മലൈറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം.
കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു കുറ്റക്കാരനെന്ന് പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടുലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പ്രതിക്ക് എതിരെ ചുമത്തിയിരുന്ന കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. വിധിയില്‍ സംതൃപ്തിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.മോഷണ ശ്രമത്തിനിടെ സതീഷ് കന്യാസ്ത്രീയെ മണ്‍വെട്ടി കൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു ഒട്ടനവധി മോഷണ കേസുകളിലും പ്രതിയാണ്. പ്രതിയെ അഞ്ചുദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top