×

ശബരിമല വിഷയ- ജനപക്ഷം-ബിജെപി അവിശ്വാസം പാസ്സായി ; പൂഞ്ഞാര്‍ പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

കോട്ടയം : പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. ബിജെപിയും ജനപക്ഷവും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായത്.

പഞ്ചായത്ത് പ്രസിഡന്റ് ബി രമേശിനെതിരെ ജനപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തില്‍ എട്ടംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും സിപിഎം അംഗങ്ങള്‍ വിട്ടുനിന്നു. നേരത്തെ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഎം പൂഞ്ഞാര്‍ പഞ്ചായത്ത് ഭരിച്ചത്.

എന്നാല്‍ ശബരിമല വിഷയത്തില്‍ അടക്കം സിപിഎമ്മുമായി തെറ്റിയ ജനപക്ഷം ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സിപിഎം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top