×

രണ്ടുമാസം പമ്ബയില്‍ പ്രവേശിക്കരുത് ; രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടുമാസം പമ്ബയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ശബരിമല വിഷയത്തില്‍ ജയിലിലായ രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വീണ്ടും അറസ്റ്റിലായത്.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്.

ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top