×

കെഎസ്ഇബി കരാര്‍ ജീവനക്കാരന് വൈദ്യുതാഘാതമേറ്റു; ദുരൂഹതയെന്ന് ബന്ധുക്കള്‍

തൊടുപുഴ : കെഎസ്ഇബി കരാര്‍ ജീവനക്കാരന് വൈദ്യുതാഘാതമേറ്റു. 15 ന് ശനിയാഴ്ച രാവിലെ 11 ന് മണക്കാട് സബ്ബ് സ്റ്റേഷനില്‍ വച്ചാണ് അപകടം. വഴിത്തല തെക്കേല്‍ ബിജു ജോര്‍ജിനാണ് ഗുരുതരമായി പരുക്കേറ്റത്. മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ബിജു ഫീഡര്‍ ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് ഗുരുതരമായി ഷോക്കേറ്റത്.
ബിടെക് ബിരുദധാരിയായ ബിജു രണ്ട് വര്‍ഷക്കാലമായി മുണ്ടേക്കല്ല് സബ്ബ് സ്റ്റേഷനില്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച മറ്റൊരു ഓപ്പറേറ്റര്‍ ട്രെയിനിംഗിന് പോയതിനാല്‍ മേല്‍ ഉദ്യോഗസ്ഥര്‍ ബിജുവിനെ ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി വിളിച്ചു വരുത്തുകയായിരുന്നു. എ ഇ, സബ്ബ് എന്‍ജിനീയര്‍, രണ്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. ലൈനിലേക്കുള്ള വൈദ്യുതി പ്രവാഹം ഓഫാക്കിയതിന് ശേഷമായിരുന്നു ബിജു ഫീഡര്‍ തകരാര്‍ പരിശോധിച്ചുകൊണ്ടിരുന്നത്. പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി 660 കെ വി ഫീഡര്‍ ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. 15 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴോട്ട് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണി ബിജുവിനെ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ രാത്രി എട്ട് മണിയോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സൗകര്യത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
കൃത്യമായ സന്ദേശങ്ങളുടേയും ഫോണ്‍ വിളികളുടേയും രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം ഫീഡര്‍ ലൈനുകള്‍ അറ്റകുറ്റപണികള്‍ക്കായി ലൈന്‍ ഓഫ് ചെയ്യാറുള്ളത്. എന്നാല്‍ അപ്രതീക്ഷീതമായ വൈദ്യുത പ്രവാഹമാണ് 25 കാരനായ ബിജുവിന്റെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നത്.
എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹതയുണ്ടെന്നും നിര്‍ദ്ധന കുടുംബത്തില്‍ പെട്ട ബിജുവിന്റെ വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ മുമ്പാകെ പരാതി നല്‍കുകയും സംഭവ സമയത്തുണ്ടായിരുന്നു സബ്ബ് എന്‍ജീനീയര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

(9496804802 )

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top