×

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം

കണ്ണൂര്‍: കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പിറന്നത് പുതു ചരിത്രം. ഇതോടെ ഇന്ത്യയില്‍ തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം മാറി. തിരുവന്തപുരത്താണ് കേരളത്തിന്റെ ആദ്യ വിമാനത്താവളം തുറന്നത്. പിന്നീട് കൊച്ചിയിലും കോഴിക്കോടും വിമാനത്താവളങ്ങള്‍ വന്നു. ഇന്ത്യയിലെ തന്നെ നാല് മികച്ച വിമാനത്താവളങ്ങളാണ് കേരളത്തിലിപ്പോള്‍ ഉള്ളത്. കൊച്ചിയിലും കണ്ണൂരിലും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച വിമാനത്താവളങ്ങളാണ്.

പ്രധാനമായും ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കാകും കണ്ണൂര്‍ വിമാനത്താവളം കൊണ്ട് ഗുണമുണ്ടാവുക. യു.എ.ഇ,​ ഖത്തര്‍,​ ഒമാന്‍ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇവിടെ നിന്ന് സേവനം നടത്തും. ഇന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ്,​ ബംഗളൂരു,​ മുംബയ് എന്നിവടങ്ങളെ ബന്ധിപ്പിച്ചും വിമാനങ്ങള്‍ സേവനം നടത്തും. 2035 കോടി രൂപ ചിലവില്‍ 2,​000 ഏക്കര്‍ വിസ്തൃതിയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം നടന്നത്. ഒരേ സമയം 2,​000 യാത്രക്കാരെ വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാനാകും. ഒരു വര്‍ഷം 15 ലക്ഷത്തോളം യാത്രക്കാ‍‍‍ര്‍ കണ്ണൂരില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇടത്-യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് വിമാനത്താവളത്തിന്റെ സാക്ഷാത്കാരത്തില്‍ പങ്കാളിത്തമുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ഇടത് സര്‍ക്കാരിന്റെ സമയത്താണ് വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണം തുടങ്ങിയത്. വിമാനത്താവളത്തില്‍ ബാക്കി നടത്തേണ്ടിയിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പിണറായി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top