×

ചില സ്ഥലത്ത് വലത്തോട്ടും ചില സ്ഥലത്ത് ഇടത്തോട്ടും മുണ്ട് ഉടുക്കുന്ന വ്യക്തിയാണ് കെ എം ഷാജി- രൂക്ഷമായി വിമര്‍ശിച്ച് പി ജയരാജന്‍

കോടതിയില്‍ തോറ്റതിന് കെ എം ഷാജി സാക്ഷികളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ഷാജിയുടെ പെരുമാറ്റം.

ചില സ്ഥലത്തു ചെല്ലുമ്ബോള്‍ ഷാജി ഇടത്തോട്ടും മറ്റു ചില സ്ഥലത്തെത്തുമ്ബോള്‍ വലത്തോട്ടുമാണ് മുണ്ടുടുക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

കോടതിയില്‍ മര്യാദയ്ക്കു കേസു നടത്താന്‍ കഴിയാത്തയാളാണു പുറത്തിറങ്ങി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്. അഴീക്കോട് എംഎല്‍എ നുണപ്രചാരണം നടത്തുന്നുവെന്നാരോപിച്ച്‌ എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍.

അഴീക്കോട്ട് ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കാന്‍ ഷാജിക്കു ധൈര്യമുണ്ടോ എന്ന് ജയരാജന്‍ ചോദിച്ചു. ഉപതിരഞ്ഞെടുപ്പു നടന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാട്ടുംപാടി ജയിക്കും. ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിയെപ്പോലെ അവസരവാദിയാണ് ഷാജിയെന്നും ജയരാജന്‍ പരിഹസിച്ചു. ക്രിസ്ത്യാനികളുടെ വീട്ടില്‍ എത്തുമ്ബോള്‍ ക്രിസ്തുവിന്റെ ലോക്കറ്റും ഹിന്ദുക്കളുടെ വീട്ടിലെത്തുമ്ബോള്‍ ഗുരുവായൂരപ്പന്റെ ലോക്കറ്റും ധരിക്കുന്നയാളാണ് പാഷാണം വര്‍ക്കി.

പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോ​ഗത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍, ജയിംസ് മാത്യു എംഎല്‍എ, എം വി നികേഷ്കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top