×

നാലുജില്ലകള്‍ രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്ക് ; ഐഒസി തൊഴിലാളി സമരം തുടരുന്നു

കോഴിക്കോട് : കോഴിക്കോട് ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. ഇതോടെ മലബാറിലെ നാലു ജില്ലകളിലെ ഐ.ഒ.സി പമ്ബുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടു. മലബാറിലെ നാലു ജില്ലകളില്‍ നാളെ മുതല്‍ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന് സൂചന.

മലബാര്‍ മേഖലയിലെ 220 ഓളം പമ്ബുകളില്‍ ഇന്ന് വൈകിട്ടുവരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് സ്‌റ്റോക്ക് ഉള്ളത്. ഇതു തീരുന്നതോടെ മലബാര്‍ മേഖല കടുത്ത ഇന്ധനക്ഷാമത്തില്‍ അകപ്പെടും. വയനാടാകും രൂക്ഷമായ ഇന്ധനക്ഷാമം അനുഭവപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് ഫറോക്ക് ഐ ഒ സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാരാണ് അനിശ്ചിത കാല സമരം തുടങ്ങിയത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോ ഓര്‍ഡിനേഷന്‍ കമ്മററിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top