×

ചൈതന്യം നോക്കാന്‍ മന്ത്രിയെ ഏല്‍പ്പിച്ചത് അറിഞ്ഞില്ല : ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തന്ത്രിസമാജം

കൊച്ചി : തന്ത്രിമാരുടെയും മറ്റും ചൈതന്യം നിര്‍ണയിക്കാനുള്ള ചുമതല മന്ത്രി ജി സുധാകരനെ ഏല്‍പ്പിച്ചതായി അറിയില്ലെന്ന് അഖില കേരള തന്ത്രിസമാജം. ശബരിമല തന്ത്രിമാര്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു.

തന്റെ പദവിക്ക് ചേരാത്ത വിധം നിരന്തരം തന്ത്രിമാര്‍ക്കെതിരെ പ്രതികരിക്കുന്ന മന്ത്രി ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്ര സംസ്‌കാരത്തെയും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തന്ത്രിമാരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തന്ത്രിസമാജം മുന്നിട്ടിറങ്ങുമെന്ന് സമാജം പ്രസിഡന്റ് വേഴപ്പറമ്ബ് കൃഷ്ണന്‍ നമ്ബൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top