×

കുത്തരി 24 രൂപ, പഞ്ചസാര 22, വെളിച്ചെണ്ണ 92; വന്‍ വിലക്കുറവുമായി സഹകരണ വിപണികള്‍

സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് പുതുവത്സര സഹകരണവിപണികള്‍ക്ക് തുടക്കമായി. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. . ജനുവരി ഒന്നുവരെ കേരളമുടനീളം അറുനൂറോളം സഹകരണവിപണികളാണ് പ്രവര്‍ത്തിക്കുക.

ക്രിസ്മസ് പുതുവത്സര വിപണിയില്‍ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില: (പൊതു വിപണിയിലെ വില ബ്രാക്കറ്റില്‍): അരി ജയ 25 രൂപ (35 രൂപ), അരി കുറുവ 25 (33), കുത്തരി 24 (35), പച്ചരി 23 (28), പഞ്ചസാര 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റര്‍ 92 (205), ചെറുപയര്‍ 65 (78), കടല 43 (70), ഉഴുന്ന് 55 (70), വന്‍പയര്‍ 45 (65), തുവരപ്പരിപ്പ് 62 (80), മുളക് 75 (120), മല്ലി 67 (85).

കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ 13 ഇനമാണ് സബ്‌സിഡി നിരക്കില്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഴിമതിവിമുക്തമാക്കി കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. കുറ്റമറ്റ പര്‍ച്ചേസിങ് സംവിധാനമുള്‍പ്പെടെ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top