×

കോട്ടയംകാരി തൊടുപുഴയില്‍ നടത്തിയത് 200 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ്? പിന്നില്‍ ബിനാമികള്‍ ?

തൊടുപുഴ: കോട്ടയം കാരി തൊടുപുഴയിലെത്തി നടത്തിയത് 200 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ്. കൊച്ചുപറമ്പില്‍ ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയതെന്ന് പരാതിക്കാര്‍ പറയുന്നു. ഈ സ്ഥാപനം നടത്തിയിരുന്നത് കോട്ടയം കാരിയാണ്. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഈ സ്ഥാപനത്തിനെതിരെ 8 കേസുകള്‍ നിലവിലുണ്ട്. അതില്‍ ചിലതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി തൊടുപുഴ പോലീസ് പറഞ്ഞു.
പല ചിട്ടികള്‍ നടത്തുന്നുണ്ടെങ്കിലും രണ്ട് ലക്ഷം രൂപയുടെ ഒരു ചിട്ടി നടത്താന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിക്ക് നല്‍കിയിട്ടുള്ളതെന്ന് അറിയുന്നു. ഇവര്‍ കസ്റ്റമേഴ്‌സുമായി ബന്ധപ്പെട്ടിരുന്ന നാല് ഫോണ്‍ നമ്പരുകളും ഇപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആണ്. മങ്ങാട്ടുകവലയിലെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. അവിടെ ഒരു ജീവനക്കാരിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കഴിഞ്ഞ ഒരു മാസമായി ജോലിക്ക് പോകുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു. തൊടുപുഴ, സ്വദേശികളായ സുജാത, ദേവകിയമ്മ, ധന്യ, ശശിധരന്‍, ദീപ, അഖില്‍ദാസ് എന്നിവരാണ് സ്റ്റേഷനില്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാര്‍ ഇനിയും രംഗത്തെത്തുമെന്നാണ് മറ്റ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ പോലീസ് പ്രതിയെ പിടികൂടാനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നും ആക്ഷേപമുണ്ട്.
ചില കേസില്‍ പണം നല്‍കിയത് ചെക്ക് മുഖാന്തിരമോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ അല്ല. ആയതിനാല്‍ പരാതികള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായും പറയപ്പെടുന്നു.
ചില സ്ത്രീകളോട് പണം ഡെപ്പോസിറ്റായി വാങ്ങി ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം നല്‍കി പണം സ്വീകരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കൂടുതല്‍ അന്വേഷണം നടത്തി പോലീസ് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ എത്തിക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം ഇഴയുന്നതിനെതിരെ പരാതിക്കാര്‍ മുഖ്യമന്ത്രിയെ കാണാനുള്ള നീക്കത്തിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top