×

എന്തേ വൈകിപ്പോയി ?; സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി ; ഒത്തുകളിക്കുന്നത് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് നടത്തുമെന്ന് പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സമരം നടത്തുന്നു. ഇവിടെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരും സമരം പ്രഖ്യാപിച്ചിരിക്കുന്നു. എന്തേ വൈകിപ്പോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല വിഷയത്തില്‍ യുഡിഎഫ്, ആര്‍എസ്‌എസും ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലായി. ആര്‍എസ്‌എസിന്റെ ഒക്കച്ചങ്ങാതിയാണ് യുഡിഎഫ്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.

എന്നാല്‍ സര്‍ക്കാരാണ് ആര്‍എസ്‌എസ്സുമായി ഒത്തുകളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ഒത്തുകളി ആര്‍എസ്‌എസും സിപിഎമ്മും തമ്മിലാണ്. ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് ക്രമസമാധാന പാലന ചുമതല ഏല്‍പ്പിച്ചത് അതിനുദാഹരണമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. ശബരിമലയില്‍ ആര്‍എസ്‌എസ് സംഘടനയ്ക്ക് അന്നദാന ചുമതല ഏല്‍പ്പിച്ചതും സഹകരണത്തിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top