×

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ – ചെന്നൈ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

ചെന്നൈ: സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45-ാം മത് ഷോറൂം ചെന്നൈ അണ്ണാനഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം വിജയ് സേതുപതിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം മോഹന്‍ എംഎല്‍എ (അണ്ണാനഗര്‍) ആര്‍ ഗണേഷ് എംഎല്‍എ (ഊട്ടി), ഗോകുല ഇന്ദിര (മുന്‍ മന്ത്രി) എ എസ് പി ഢാന്‍സി റാണി (തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്), അനില്‍ സി പി. (ഗ്രൂപ്പ് ജനറല്‍ മാനേജര്‍- മാര്‍ക്കറ്റിംഗ്) എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചെന്നായിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും അസുഖ ബാധിതര്‍ക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. കൂടാതെ ഉദ്ഘാടനം കാണുവാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ നല്‍കി. ബി ഐഎസ് ഹാള്‍ മാര്‍ക്കഡ് 916 സ്വര്‍ണ്ണ ആഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 % വരെ ഡിസക്കൗണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top